Picsart 25 04 08 06 46 04 664

ചാമ്പ്യൻസ് ലീഗ്: ആഴ്‌സണലിനെ നേരിടാൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർത്തോസ് ഉണ്ടാകും

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ആഴ്സണലിനെതിരെ കളിക്കാൻ റയൽ മാഡ്രിഡ് കീപ്പർ തിബൗട്ട് കോർതോസ് ഉണ്ടാകും. 32 കാരനായ ബെൽജിയൻ ഗോൾകീപ്പർ പരിക്കിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു, നിർണായകമായ ഒരു സമയത്താണ്, കോർതോസ് തിരിച്ചെത്തുന്നത്.

പരിക്ക് കാരണം ബാക്കപ്പ് ഗോൾ കീപ്പർ ആൻഡ്രി ലുനിനും പുറത്താണ്. വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ 19 കാരനായ ഫ്രാൻ ഗൊൺസാലസ് ആയിരുന്നു റയലിന്റെ വല കാത്തത്.

Exit mobile version