Picsart 25 04 24 08 48 53 030

റയൽ മാഡ്രിഡിന് ഗെറ്റാഫെക്ക് എതിരെ വിജയം; ലാ ലിഗ കിരീട പ്രതീക്ഷകൾ സജീവമായി നിലനിർത്തി


അർദാ ഗുലറുടെ ഗോളിന്റെ ബലത്തിൽ ഗെറ്റാഫെക്കെതിരെ ബുധനാഴ്ച നടന്ന മത്സരത്തിൽ 1-0 ന് വിജയിച്ച് റയൽ മാഡ്രിഡ് ലാ ലിഗ കിരീട പ്രതീക്ഷകൾ സജീവമാക്കി. ആദ്യ പകുതിയുടെ മധ്യത്തിൽ തുർക്കിഷ് താരം ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് വലയിൽ കയറുകയായിരുന്നു. ചൊവ്വാഴ്ച മല്ലോർക്കയെ 1-0 ന് ബാഴ്സലോണ തോൽപ്പിച്ചതിന് പിന്നാലെ റയലിന്റെ ഈ വിജയം അവർക്ക് ആശ്വാസം നൽകി.


ഈ വിജയത്തോടെ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ബാഴ്സലോണയ്ക്ക് നാല് പോയിന്റ് മാത്രം പിന്നിലാണ്. ഇരു ടീമുകളും സെവിയ്യയിൽ ശനിയാഴ്ച കോപ്പ ഡെൽ റേ ഫൈനലിൽ ഏറ്റുമുട്ടും. പരിക്കിൽ നിന്ന് മോചിതനായി വരുന്ന കിലിയൻ എംബാപ്പെ ക്ലാസിക്കോയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. മെയ് 11 ന് ലീഗിലും ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടാൻ ഉണ്ട്.


ഗെറ്റാഫെക്ക് എതിരായ വിജയം റയലിന് അത്ര മധുരമുള്ളതായിരുന്നില്ല. ഡേവിഡ് അലാബയ്ക്കും എഡ്വേർഡോ കാമവിംഗയ്ക്കും പേശിവേദന അനുഭവപ്പെട്ടത് ടീമിന് തിരിച്ചടിയായി. ശനിയാഴ്ച നടക്കുന്ന നിർണായക ബാഴ്സലോണ മത്സരത്തിന് മുമ്പ് ഇരുവരും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ലെന്ന് പരിശീലകൻ കാർലോ അൻസലോട്ടി സൂചിപ്പിച്ചു.
.

Exit mobile version