20221216 011813

റയൽ മാഡ്രിഡ് തിരഞ്ഞെടുക്കാൻ കാരണം റൊണാൾഡോയും വിനീഷ്യസും : എൻഡ്രിക്

താൻ റയൽ മാഡ്രിഡ് ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയും വിനീഷ്യസുമാണെന്ന് റയൽ മാഡ്രിഡ് അടുത്തിടെ സ്വന്തമാക്കിയ അത്ഭുത ബാലൻ എൻഡ്രിക്. റയൽ മാഡ്രിഡിനെ കൂടാതെ ചെൽസി, പി.എസ്.ജി, ബാഴ്‌സലോണ ക്ലബ്ബുകളും എൻഡ്രികിനെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നു.

റയൽ മാഡ്രിഡിൽ എത്തുന്നതിന് മുൻപ് വിനീഷ്യസ് തനിക്ക് മെസ്സേജ് അയച്ചിരുന്നെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ ആരാധനാപാത്രം എന്നും അതും റയൽ മാഡ്രിഡിനെ തിരഞ്ഞെടുക്കാൻ സഹായകരമായെന്നും എൻഡ്രിക് പറഞ്ഞു.

75 മില്യൺ യൂറോയോളം നൽകിയാണ് റയൽ മാഡ്രിഡ് എൻഡ്രികിനെ സ്വന്തമാക്കിയത്. 35 മില്യൺ ആണ് ട്രാൻസ്ഫർ തുകയായും 25 മില്യൺ യൂറോ ആഡ് ഓൺ ആയും കൂടാതെ 15 മില്യണോളം ടാക്സ് ഇനത്തിലും റയൽ മാഡ്രിഡിന് ചിലവാകും.

Exit mobile version