ബാഴ്‌സലോണ മികച്ച ടീം, റയൽ മാഡ്രിഡിനെയും സിദാനെയും അഭിനന്ദിക്കുന്നു : ഗ്വാർഡിയോള

തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിനെ അഭിനന്ദിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ബാഴ്‌സലോണയിൽ ജോൺ ക്ര്യൂഫ്‌ ഫൗണ്ടേഷന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിനെ ഗ്വാർഡിയോള അഭിനന്ദിച്ചത്.

“ചാമ്പ്യൻസ് ലീഗ് വളരെ കഠിനമായ ഒരു ചാംപ്യൻഷിപ് ആണ്. തുടർച്ചയായി മൂന്ന് തവണയും അഞ്ചു വർഷത്തിൽ നാല് തവണയും ജയിക്കുക എന്നത് എളുപ്പമല്ല”  ഗ്വാർഡിയോള പറഞ്ഞു. സിദാൻ റയൽ മാഡ്രിഡിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും മുൻ ബാഴ്‌സലോണ കോച്ച് പറഞ്ഞു.

ഇനിയേസ്റ്റയുടെ ബാഴ്‌സലോണയിൽ നിന്നുള്ള വിടവാങ്ങലിനെ പറ്റി ചോദിച്ചപ്പോൾ ഒന്നോ രണ്ടോ കളിക്കാർ പോയത് കൊണ്ട് മാത്രം ബാഴ്‌സലോണ മോശമാവില്ലെന്നും ഇനിയേസ്റ്റക്ക് പകരക്കാരനെ ക്ലബ് കണ്ടെത്തുമെന്നും ഗ്വാർഡിയോള കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗ് ജയിച്ചാലും ഇല്ലെങ്കിലും ബാഴ്‌സലോണ ഇപ്പോഴും ലോകത്തിലെ മികച്ച ക്ലബ് ആണെന്നും ഗ്വാർഡിയോള ഓർമിപ്പിച്ചു.

ലോകകപ്പിൽ സ്പെയിൻ വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന ചോദ്യത്തിന് അതെ എന്ന് മറുപടി പറഞ്ഞ ഗ്വാർഡിയോള തനിക്ക് ഒരു പാട് സുഹൃത്തുക്കൾ ഉള്ള ഇംഗ്ലണ്ടിനെയും ജർമനിയെയും താൻ പിന്തുണക്കുന്നു എന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമോശം കാലാവസ്ഥ, ടിപിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ വീണ്ടും മാറ്റിവെച്ചു
Next articleസ്പാനിഷ് ടീമിനെ സ്വന്തമാക്കാനൊരുങ്ങി ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ