മുൻ ബാഴ്സലോണ താരത്തിന്റെ രണ്ട് കുട്ടികളെയും ടീമിൽ എത്തിച്ച് റയൽ മാഡ്രിഡ്

- Advertisement -

മുൻ ബാഴ്സലോണ താരമായ ഗുഡ്യോൺസന്റെ രണ്ട് മക്കളെയും റയൽ മാഡ്രിഡ് ടീമിൽ എത്തിച്ചു. 16 വയസ്സുള്ള ആൻഡ്രി ഗുഡ്യോൻസണെയും 12കാരനായ ഡാനിയലിനെയുമാണ് റയൽ മാഡ്രിഡ് അക്കാദമിയിലേക്ക് എത്തിച്ചത്. ബാഴ്സലോണ അക്കാദമിയാായ ലാ മാസിയയിൽ നിന്നാണ് ഡാനിയൽ റയലിലേക്ക് എത്തുന്നത്. റയലിന്റെ‌ ഇൻഫാന്റിൽ ബി സ്ക്വാഡിലാകും ഡാനിയൽ കളിക്കുക.

ആൻഡ്രിയെയും ബാഴ്സലോണ നേരത്തെ സ്വന്തമാക്കാൻ ബാഴ്സ ശ്രമിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവരെയും റയലിലേക്ക് എത്തിക്കാൻ അച്ഛനായ ഗുഡ്യോൺസൺ തന്നെ അവസാനം തീരുമനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement