സെക്കൻഡ് ഡിവിഷൻ, ഡെൽഹി ഡൈനാമോസിനെ റിയൽ കാശ്മീർ തോൽപ്പിച്ചു

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ റിയൽ കാശ്മീർ എഫ് സിക്ക് തകർപ്പൻ ജയം. ഐ എസ് എൽ ടീമായ ഡെൽഹി ഡൈനാമോസിന്റെ റിസേർവ് ടീമിനെയാണ് ഇന്നലെ റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ഇഫ്ഹാം താരികും കൗയസി യാഓയും ആണ് റിയൽ കാശ്മീരിനായി ഗോളുകൾ നേടിയത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഫതേഹ് ഹൈദരബാദ് എഫ് സി ഗോവയെ പരാജയപ്പെടുത്തി. ലെപ്ച, സുശീൽ മീതെ, ഗോഡ്വിൻ എന്നിവരാണ് ഫതേക്കായി ഇന്നലെ ഗോളുകൾ നേടിയത്. ആരണും ലിസ്റ്റണുമാണ് ഗോവയുടെ സ്കോറേഴ്സ്. 2-2 എന്ന നിലയിൽ ഉണ്ടായിരുന്ന മത്സരം 93ആം മിനുട്ടിലെ ഗോളിലൂടെയാണ് ഫതേഹ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅമേരിക്കൻ വനിതാ ലീഗിന് ഇന്ന് തുടക്കം
Next articleവളാഞ്ചേരി സെമി ലീഗിൽ സമനില