മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ റേ വിൽകിൻസ് അന്തരിച്ചു

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും ചെൽസി മിഡ്‌ഫീൽഡറുമായിരുന്ന റേ വിൽകിൻസ് അന്തരിച്ചു. 61 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് വിൽകിൻസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കൈ സ്പോർട്സിലും ടോക്ക് സ്പോർട്സിലും ഫുട്ബോൾ പണ്ഡിതനായി പ്രവർത്തിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി 84 മത്സരങ്ങൾ കളിച്ച വിൽകിൻസ് 1982ലെയും 1986ലെയും ലോകകപ്പുകളിൽ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുണ്ട്. 1983ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ എഫ്.എ കപ്പ് കിരീടം നേടിയിട്ടുണ്ട്. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എ സി മിലാൻ, ക്വീൻസ് പാർക്ക് റേഞ്ചേർസ് എന്നി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കാർലോ അൻസലോട്ടിയുടെ സഹ പരിശീലകൻ ആയി ചെൽസിയുടെ കൂടെ പ്രീമിയർ ലീഗ് കിരീടവും എഫ് കപ്പും വിൽകിൻസ് നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂസിലാണ്ടിന്റെ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരം ട്രെന്റ് ബൗള്‍ട്ട്
Next articleസന്തോഷ് ട്രോഫി വിജയികൾക്കൊപ്പം സർക്കാർ, 2 ലക്ഷം രൂപയും ജോലിയും ഒപ്പം രാഹുലിന് വീടും