Site icon Fanport

നാപോളി വിട്ട് റാസ്പഡോറി അത്ലറ്റികോ മാഡ്രിഡിൽ; അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു

Picsart 25 08 12 10 27 52 357

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}


മാഡ്രിഡ്: ഇറ്റാലിയൻ ഫോർവേഡ് ജിയാകോമോ റാസ്പഡോറി അത്ലറ്റികോ മാഡ്രിഡിൽ ചേർന്നു. 26 ദശലക്ഷം യൂറോയുടെ കരാറിലാണ് താരം സ്പാനിഷ് ക്ലബ്ബിലെത്തുന്നത്. 25-കാരനായ റാസ്പഡോറി അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു.


സസ്സുവോളോയിലൂടെയാണ് റാസ്പഡോറി തന്റെ കരിയർ ആരംഭിക്കുന്നത്. 2022-ൽ ലോണിൽ നാപോളിയിലെത്തി. അരങ്ങേറ്റ സീസണിൽ തന്നെ സീരി എ കിരീടം നേടിയ റാസ്പഡോറി കഴിഞ്ഞ സീസണിലും കിരീട നേട്ടത്തിൽ പങ്കാളിയായി. നാപോളിക്കു വേണ്ടി 88 ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് താരം നേടിയത്.
യൂറോ 2020-ൽ ഇറ്റലിക്കൊപ്പം യൂറോപ്യൻ ചാമ്പ്യനായ റാസ്പഡോറി, ദേശീയ ടീമിനായി 40 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. അത്ലറ്റികോയ്ക്ക് റാസ്പഡോറിയുടെ വരവ് ടീമിന്റെ മുന്നേറ്റനിരയിൽ കൂടുതൽ കരുത്ത് നൽകുമെന്നാണ് വിലയിരുത്തൽ.

Exit mobile version