മുഹമ്മദൻസിന്റെ വല കാക്കാന്‍ ഈ അരീക്കോടുകാരന്‍

നിരവധി ഫൂട്ബോൾ താരങ്ങൾക്ക്‌ ജന്മം കൊടുത്ത അരീക്കോട്‌ നിന്നു ഒരു താരം കൂടി ഇന്ത്യയിലെ ഒരു മികച്ച ക്ലബ്ബിലേക്കെത്തുകയാണു മുൻ യൂണിവേഴ്സിറ്റി താരം ബാസിമിന്റെ സഹോദരൻ ഗോൾ കീപ്പർ റാഷിദ്‌ കൊൽകത്തൻ ഭീമന്മാരായ മുഹമ്മദൻസ്‌ സ്പോർട്ടിങ്ങുമായി കരാർ ഒപ്പിട്ടു.

സഹോദരനിൽ നിന്നു കാൽപന്തുകളിയെ കുറിച്ചു മനസ്സിലാക്കിയ റാഷിദിന്റെ പ്രൊഫഷണൽ ഫൂട്ബോളിലേക്കുള്ള യാത്ര ഒരുപാട്‌ പേരുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണു സാധ്യമായത്‌. തന്റെ അദ്ധ്യാപകനായുരുന്ന നസീർ ആണു റാഷിദിനെ ആദ്യമായി ഫൂട്ബോളിലേക്ക്‌ ക്ഷണിച്ചത്‌, തുടർന്നു മുൻ ആർമി പ്ലയർ ഹമീദ്‌ കെ.എസ്‌.ആർ.ടി.സി പ്ലയർ ഖാലിദ്‌ എന്നിവർക്ക്‌ കീഴിൽ പരിശീലനം തുടങ്ങി. പിന്നീട്‌ കെ.എസ്‌.എ.ബി താരം അനീസ്‌, നൗഷാദ്‌ പാരി, പോലീസ്‌ പ്ലയർ ജിംഷാദ്‌ തുടങ്ങിയവരിൽ നിന്നു കാൽപന്തുകളിയെ കൂടുതൽ അടുത്തറിഞ്ഞു.

2004ൽ മലപ്പുറം അണ്ടർ 13 ടീമിലൂടെയാരംഭിച്ച ഫൂട്ബോൾ ജീവിതം ആ വർഷം തന്നെ റാഷിദിനെ എം.എസ്‌.പിയിലെത്തിച്ചു പിന്നീട്‌ ജി.വി രാജ സ്പോർട്സ്‌ സ്കൂളിലുമെത്തി. സുഹൃത്ത്‌ സനൂപ്‌ സി.കെ.യുടെ കൂടെ ജാർഖണ്ട്‌ സൈൽ അകാദമിയിൽ എത്തി അവർക്ക്‌ വേണ്ടി ഇന്റർ സ്കൂൾ ടൂർണമെന്റിൽ മികച്ച പ്ലയേർസ്സിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും അതു ബൈച്ചൂങ്ങ്‌ ബൂട്ടിയ സ്കൂളിലേക്ക്‌ റാഷിദിനു ക്ഷണം നേടി കൊടുത്തു. ആ വർഷം അണ്ടർ 19 ഐ-ലീഗ്‌ കളിച്ചു പിന്നീട്‌ പൂനെ എഫ്‌.സിയിൽ എത്തി അവിടെ അനസ്‌ എടത്തൊടിക പ്രൊഫഷണൽ ഫൂട്ബോളിനെക്കുറിച്ച്‌ റാഷിദിനു മനസ്സിലാക്കി കൊടുത്തു. തുടർന്നു പൂനെ സിറ്റി യൂത്ത്‌ പ്ലയർ ആയി കഴിഞ്ഞ വർഷം കളിച്ചു !

മറ്റു പല ഓഫറുകളുണ്ടായിട്ടും മുഹമ്മദൻസിൽ ചേരാനാണു റാഷിദ്‌ തീരുമാനിച്ചത്‌. മൊയ്തീൻ കുട്ടിയുടെയും ആയിഷയുടെയും മകനായ റാഷിദ്‌ ഇനി കൊൽകത്തൻ ഭീമന്മാരുടെ വല കാക്കും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial