റൊണാൾഡോയോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ് റാഷ്‌ഫോർഡ്

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ യുവതാരം മർകസ് റാഷ്‌ഫോർഡ്. ബ്രസീലും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം വെംബ്ലിയിൽ നടക്കാനിരിക്കെയാണ് താരം റൊണാൾഡോയോടുള്ള ആരാധനയെ പറ്റി പറഞ്ഞത്. 2016 ൽ റാഷ്‌ഫോർഡ് മികച്ച യുവതാരമാണെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. മൂന്ന് തവണ ലോക ഫുട്ബോളറായ റൊണാൾഡോ റാഷ്‌ഫോർഡിന്റെ പ്രകടനം തന്റെ കളിയോട് സാമ്യമുണ്ടെന്നും അന്ന് പറഞ്ഞിരുന്നു.

“അഞ്ചാം വയസ്സ് മുതൽ താൻ റൊണാൾഡോയുടെ കാളി കാണുന്നുണ്ട്. താൻ ആദ്യമായി ഓൾഡ് ട്രാഫോർഡിൽ  നേരിട്ട കണ്ട മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. അന്നത്തെ മത്സരത്തിൽ റൊണാൾഡോ ഹാട്രിക് നേടുകയും ചെയ്തു. യുട്യൂബിൽ താരത്തിന്റെ പ്രകടനം കണ്ട് അത് പോലെ അനുകരിക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട് .” റാഷ്‌ഫോർഡ് പറഞ്ഞു.

റാഷ്‌ഫോർഡിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മറ്റൊരു ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോയും റാഷ്‌ഫോർഡിന്റെ  ഇഷ്ടതാരങ്ങളിൽ ഒരാളാണ്. നോർത്ത് കൊറിയയെ 3- 1 ന് തോൽപ്പിച്ച ബ്രസീൽ നാളെ വെംബ്ലിയിൽ ഇംഗ്ലണ്ടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement