Site icon Fanport

റാഷ്ഫോർഡും സാകയും പരിക്ക് കാരണം പുറത്ത്

ഇംഗ്ലീഷ് ദേശീയ ടീമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡും ആഴ്സണൽ താരം ബുകയോ സാകയും പുറത്ത്. ഇരു താരങ്ങളും പരിക്ക് കാരണം ടീം ക്യാമ്പ് വിടുകയാണ് എന്ന് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് പറഞ്ഞു. ഇരുവരും ഇംഗ്ലണ്ടിന്റെ അൽബേനിയക്കും പോളണ്ടിനും എതിരായ മത്സരങ്ങളിൽ കളിക്കില്ല.

സാൻ മറിനോയ്ക്ക് എതിരായ ആദ്യ ലോകകപ്പ് യോഗ്യത മത്സരത്തിലും കളിച്ചിരുന്നില്ല. ഇരുവരും തിരികെ അവരുടെ ക്ലബുകളിലേക്ക് പോകും. പരിക്കുമായി തന്നെ ഇംഗ്ലീഷ് ക്യാമ്പിൽ എത്തിയ റാഷ്ഫോർഡിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version