Site icon Fanport

റാഷ്ഫോർഡ് പരിശീലനം പുനരാരംഭിച്ചു, നാളെ കളിക്കാൻ സാധ്യത

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി മാർക്കസ് റാഷ്ഫോർഡ് പരിശീലനം പുനരാരംഭിച്ചു. പരിക്ക് കാരണം അവസാന ഒരാഴ്ച ആയി റാഷ്ഫോർഡ് പുറത്തായിരുന്നു. ഇന്ന് റാഷ്ഫോർഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ആശ്വാസം നൽകും. ആദ്യ പാദത്തിൽ റാഷ്ഫോർഡ് ഇല്ലാതെ ഇറങ്ങി യുണൈറ്റഡ് 2-2ന്റെ സമനില വഴ‌ങ്ങിയിരുന്നു.

റാഷ്ഫോർഡ് 23 04 19 20 59 16 568

എവർട്ടനെതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു റാഷ്ഫോർഡിന് പരിക്കേറ്റത്. റാഷ്‌ഫോർഡ് ഈ സീസണിൽ 28 ഗോളുകൾ യുണൈറ്റഡിനായി നേടിയിട്ടുണ്ട്. റാഷ്ഫോർഡ് ആദ്യ ഇലവനിൽ എത്താൻ സാധ്യത ഇല്ല. റാഷ്ഫോർഡ് മാത്രമല്ല പരിക്ക് കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന സാബിറ്റ്സർ, ലൂക് ഷോ, മലാസിയ എന്നിവരും പരിശീലനത്തിൽ തിരികെയെത്തി. ഇവരും സ്പെയിനിലേക്ക് യാത്ര തിരിക്കും.

Exit mobile version