Site icon Fanport

മിനേർവ ഉടമയുടെ ഒരു വർഷത്തെ വിലക്ക് എ ഐ എഫ് എഫ് റദ്ദാക്കി

ഐ ലീഗ് ജേതാക്കളായ മിനേര്‍വ എഫ് സിയുടെ ഉടമസ്ഥന്‍ രഞ്ജിത്ത് ബജാജിന് എതിരെ എ ഐ എഫ് എഫ് പ്രഖ്യാപിച്ചിരുന്ന നടപടികൾ റദ്ദാക്കി. റഫറിയെ വംശീയമായി അധിക്ഷേപിച്ചു എന്ന കുറ്റത്തിന് 10 ലക്ഷം രൂപ പിഴയും ഒപ്പം രഞ്ജിത് ബജാജിനെ ഫുട്ബോളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.

എന്നാൽ രഞ്ജിത് ബജാജിന്റെ അപ്പീൽ പരിഗണിച്ച എ ഐ എഫ് എഫ് അദ്ദേഹത്തിന്റെയും ക്ലബിന്റെയും വാദം കേട്ടതിന് ശേഷം കുറ്റവിമുക്തനാക്കുകയായിരുന്നു.മിനര്‍വ എഫ് സിയുടെ അണ്ടര്‍ 18 യൂത്ത് ലീഗ് മത്സരത്തിനിടെ രഞ്ജിത് ബജാജ് റഫറിയെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. മിനര്‍വയും ഐസ്വാള്‍ എഫ് സിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.

Exit mobile version