Picsart 25 05 13 09 18 17 526

റേഞ്ചേഴ്സ് പുതിയ പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ആഞ്ചലോട്ടിയെ കൊണ്ടുവരാൻ സാധ്യത


പ്രമുഖ സ്പാനിഷ് മാധ്യമമായ ഡയറിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, റേഞ്ചേഴ്സ് പുതിയ പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ആഞ്ചലോട്ടിയെ കൊണ്ടു വരാൻ ശ്രമിക്കുന്നു. ഇതിനായി അവർ ചർച്ചകൾ ആരംഭിച്ചു. റയൽ മാഡ്രിഡിന്റെ സഹപരിശീലകനായിരുന്ന ഡേവിഡ്, സാബി അലോൺസോ പുതിയ പരിശീലകനായി എത്തുന്നതോടെ ക്ലബ്ബ് വിടുകയാണ്. സാബി അലോൺസോ അദ്ദേഹത്തിന്റെ സ്വന്തം സ്റ്റാഫിനെയാണ് കൊണ്ടുവരുന്നത്.


ഡേവിഡ് ആഞ്ചലോട്ടി റേഞ്ചേഴ്സിന്റെ ഓഫർ സ്വീകരിച്ചാൽ അത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. ഇതിനുമുമ്പ് പിഎസ്ജി, നാപ്പോളി, എവർട്ടൺ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബ്ബുകളിൽ തന്റെ പിതാവായ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക കീഴിൽ സഹപരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version