Picsart 23 05 18 21 59 20 159

റാംസ്ഡേൽ ആഴ്സണലിന്റെ വല കാക്കുന്നത് തുടരും

ആരോൺ റാംസ്‌ഡേൽ ആഴ്സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചു. 25കാരനായ ഗോൾ കീപ്പർ ആഴ്സണലിനായി ഇതിനകം 76 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2021-ലെ വേനൽക്കാലത്ത് ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് ആണ് ആഴ്സണലിൽ എത്തി. 14 ക്ലീൻ ഷീറ്റുകൾ ആഴ്സണലിനായി നേടിയിട്ടുണ്ട്. 2021 ഒക്ടോബറിലും നവംബറിലും ആഴ്സണൽ പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത് ഒരു വലിയ അഭിമാന നിമിഷമാണ് എന്നും ഈ കരാർ ആഗ്രഹിച്ചിരുന്നു എന്നും റാംസ്ഡേൽ പറഞ്ഞു.ഷെഫീൽഡ് യുണൈറ്റഡിൽ നിന്നും 24മില്യൺ പൗണ്ടിനാണ് താരം 2021ൽ ആഴ്‌സനലിലേക്ക് എത്തുന്നത്. മികച്ച പ്രകടനത്തോടെ ഒന്നാം കീപ്പർ ആയി ഉയർന്ന ശേഷം പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബുകയോ സാക, വില്യം സലിബ എന്നിവരുടെ കരാറും ആഴ്‌സനൽ അടുത്ത് തന്നെ പുതുക്കും.

Exit mobile version