റാമോസ് സാലയോട് ചെയ്തത് റസ്ലിങ്ങ് എന്ന് ക്ലോപ്പ്

- Advertisement -

ഇന്നലെ ഫൈനലിൽ റാമോസ് ചെയ്തത് റസ്ലിംഗ് ആണെന്ന് ലിവർപൂൾ മാനേജർ ക്ലോപ്പ്. മത്സരശേഷം പരാജയപ്പെട്ട ആൾ പറയുന്നത് എന്ന നിലയിൽ അല്ല താൻ പറയുന്നത് എന്ന് പറഞ്ഞ ക്ലോപ്പ് റാമോസിനെ വിമർശിച്ചു. സാലയോട് ചെയ്തത് റെസ്ലിംഗിനെ ഓർമ്മിപ്പിച്ചെന്നും സാലയുടെ നിർഭാഗ്യമാണ് വീഴുമ്പോൾ തോളടിച്ചതെന്നും ക്ലോപ്പ് പറഞ്ഞു.

സാലയുടെ പരിക്കാണ് മത്സരം റയൽ മാഡ്രിഡിന് അനുകൂലമാക്കിയത് എന്നും ക്ലോപ്പ് പറഞ്ഞു. ലിവർപൂൾ താരങ്ങൾക്കൊക്കെ സാലയുടെ പരിക്ക് ഞെട്ടലായിരുന്നു. അവർ കരകയറും മുമ്പ് മത്സരം റയൽ മാഡ്രിഡ് അവരുടേതാക്കിയെന്നും ക്ലോപ്പ് പറഞ്ഞു. വഴങ്ങിയ മൂന്നു ഗോളുകളും അത്ഭുതമാണെന്നും അതിനെ കുറിച്ച് കൂടുതൽ പറയുന്നില്ല എന്നു ക്ലോപ്പ് കൂട്ടി ചേർത്തു.

ഇന്നലെ മത്സരത്തിൽ ലിവർപൂൾ മേധാവിത്വം പുലർത്തുന്ന സമയത്തായിരുന്നു സാലയ്ക്ക് പരിക്കേറ്റത്. സാല കളം വിട്ടതോടെ 3-1ന്റെ പരാജയമാണ് ലിവർപൂൾ ഏറ്റുവാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement