Picsart 23 01 01 22 30 21 797

റൊണാൾഡോക്ക് കൂട്ടായി റാമോസിനെ എത്തിക്കാൻ അൽ നാസർ ശ്രമം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി അറേബ്യൻ ക്ലബായ അൽ നാസർ കൂടുതൽ വലിയ സൈനിംഗുകൾ നടത്താനുള്ള ശ്രമങ്ങൾ തുടരുന്നു. അവർ അടുത്തതായി ലക്ഷ്യമിടുന്നത് പി എസ് ജി താരം സെർജിയോ റാമോസിനെ ആണ്. മുമ്പ് റാമോസും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒമ്പത് വർഷത്തോളം റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്. റാമോസിനെ വരുന്ന സമ്മറിൽ പി എസ് ജിയിൽ നിന്ന് സ്വന്തമാക്കാൻ ആകും എന്ന് അൽ നാസർ ഉടമകൾ വിശ്വസിക്കുന്നു.

അൽ നാസറിന്റെ ലക്ഷ്യം വെറും റാമോസ് മാത്രമല്ല. അവർ ലൂക മോഡ്രിചിന് മുന്നിലും ഓഫർ വെച്ചിട്ടുണ്ട്. എന്നാൽ ലൂക മോഡ്രിച് അൽ നാസറിന്റെ ഓഫർ നിരസിച്ചതായി മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിച് റയൽ മാഡ്രിഡിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. റയൽ മാഡ്രിഡ് വിടുമ്പോൾ മോഡ്രിച് വിരമിക്കുകയും ചെയ്യും.

ഈ സീസൺ അവസാനം ബാഴ്സലോണ വിടും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സെർജിയോ ബുസ്കറ്റ്സിനെ സ്വന്തമാക്കാനും അൽ നാസർ ശ്രമിക്കും. റൊണാൾഡോക്ക് ചുറ്റും വലിയ ടീമിനെ തന്നെ ഒരുക്കാൻ ആണ് അവർ ആഗ്രഹിക്കുന്നത്.

Exit mobile version