മോഡ്രിച്ചിന്റേത് അർഹതക്കുള്ള അംഗീകാരം- റാമോസ്

ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയ റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ മധ്യനിര താരം ലൂക്ക മോഡ്രിചിന് അഭിനന്ദനവുമായി റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ്. താരം അർഹിച്ച അവാർഡാണ് നേടിയിരിക്കുന്നത് എന്നാണ് റാമോസ് പറഞ്ഞത്.

റയലിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിലും ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിലും വഹിച്ച നിർണായക പങ്ക് പരിഗണിച്ചാണ് ഫിഫ താരത്തിന് അവാർഡ് സമ്മാനിച്ചത്. ക്രിസ്റ്റിയാനോ റൊണാൾഡോ, മുഹമ്മദ് സലാ എന്നിവരെ പിന്തള്ളിയാണ് ലൂക്ക മോഡ്രിച് അവാർഡ് കരസ്ഥമാക്കിയത്.

‘ മോഡ്രിച് മികച്ച കളിക്കാരനാണ്, റയലിന്റെ ചരിത്രത്തിലെ നിർണായക കളിക്കാരിൽ ഒരാളാണ് മോഡ്രിച്’ എന്നാണ് റാമോസ് പറഞ്ഞത്.

Exit mobile version