
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പരിഹസിച്ച് റയൽ മാഡ്രിഡ് താരം സെർജിയോ റാമോസ്. സാലയുടെയും ലിവർപൂൾ ഗോൾകീപ്പർ കരിയസിന്റെയും പരിക്ക് തന്റെ തലയിൽ ആയ സ്ഥിതിക്ക് തന്റെ വിയർപ്പ് തട്ടി ഫർമീനോയ്ക്ക് ജലദോഷം പിടിച്ചു എന്നൊരു ആരോപണം കൂടി മാത്രമെ ഇനി ബാക്കിയുള്ളൂ എന്ന് റാമോസ് പരിഹാസത്തോടെ പറഞ്ഞു.
താൻ സാലയെ ജൂഡോ ലോക്ക് ചെയ്തു എന്നാണ് മാധ്യമങ്ങക്ക് പറയുന്നത്. എന്നാൽ സാലയാണ് തന്റെ കൈ ആദ്യം പിടിച്ചതെന്നും, താൻ പിടിച്ച കൈക്കല്ല സാലയ്ല്ക് പരിക്കേറ്റതെന്നും റാമോസ് ഓർമ്മിപ്പിച്ചു. താൻ സാലയോട് സംസാരിച്ചിരുന്നു എന്നും റാമോസ് പറഞ്ഞു. സാലയ്ക്ക് അന്ന് ഇഞ്ചക്ഷൻ അടിച്ചിരുന്നു എങ്കിൽ മത്സരം മുഴുവൻ കളിക്കാമായിരുന്നു. താൻ മുമ്പ് അങ്ങനെ കളിച്ചിട്ടുണ്ട്.
താൻ റയൽ മാഡ്രിഡിൽ ആയതു കൊണ്ടും തുടർച്ചയായി വിജയിക്കുന്നതുകൊണ്ടുമാകാം ഇത്രയും വെറുപ്പെന്നും റാമോസ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial