Picsart 23 02 04 13 01 20 360

ലോകം സൃഷ്ടിച്ച ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് മെസ്സി എന്ന് റാമോസ്

ഈ ലോകം കണ്ട ഏറ്റവും മികച്ച താരം ലയ മെസ്സി തന്നെയാണ് എന്ന് സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ്. മുമ്പ് റയൽ മാഡ്രിഡിലും ബാഴ്സലോണയിലുമായി വൈരികളായി കഴിഞ്ഞിരുന്ന മെസ്സിയും റാമോസും ഇപ്പോൾ പി എസ് ജി ജേഴ്സിയിൽ ഒരുമിച്ച് കളിക്കുകയാണ്. മെസ്സിക്കെതിരെ വർഷങ്ങളോളം കളിച്ചത് കഷ്ടപ്പാടായിരുന്നു എന്ന് റാമോസ് പറഞ്ഞു. ഞാൻ ഇപ്പോൾ മെസ്സിയെ ആസ്വദിക്കുകയാണ്. ഫുട്ബോൾ സൃഷ്ടിച്ച ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. റാമോസ് പറഞ്ഞു.

മെസ്സിയുമായുള്ള എന്റെ ഇപ്പോഴത്തെ ബന്ധം മികച്ചതാണ്. ഞങ്ങൾക്ക് ഇടയിൽ വലിയ ബഹുമാനവും ആരോഗ്യകരമായ ബന്ധവും ഉണ്ട്. റാമോസ് പറഞ്ഞു. തീർച്ചയായും മെസ്സി ഒരു ടീമംഗമായി ഉണ്ടായിരിക്കുന്നതാണ് നല്ലത്. മെസ്സി നിങ്ങളോടൊപ്പം വേണോ എതിരായി വേണോ എന്ന് ചോദിച്ചാൽ ഉത്തരം എന്തായിരിക്കും എന്ന് വ്യക്തമായിരിക്കും എന്നും റാമോസ് പറഞ്ഞു.

Exit mobile version