Picsart 23 06 22 12 22 21 553

രാഹുൽ രാജു ഗോകുലം കേരളയിൽ കരാർ പുതുക്കി

അറ്റാക്കിംഗ് താരം രാഹുൽ രാജു ഗോകുലം കേരളയുടെ ജേഴ്സിയിൽ തുടരും. താരം 2026വരെയുള്ള കരാാറിൽ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു സീസൺ മുമ്പ് ബെംഗളൂരു എഫ് സിയിൽ നിന്നാണ് രാഹുൽ ഗോകുലത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഗോകുലത്തിന്റെ ഐ ലീഗ് സ്ക്വാഡിൽ രാഹുൽ സജീവമായിരുന്നു. ഐ ലീഗിൽ ഒരു ഗോളും താരം നേടിയിരുന്നു.

മുമ്പ് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി ചാമ്പ്യന്മാർ ആയപ്പോൾ 7 ഗോളുകൾ അടിച്ച് ലീഗിലെ ടോപ് സ്കോറർ ആകാൻ രാഹുൽ രാജുവിന് ആയിരുന്നു‌. തിരുവനന്തപുരം പൂവാർ സ്വദേശിയാണ് രാഹുൽ രാജു. 19കാരൻ ആയ രാഹുൽ എസ് എഫ് ബി എ പൂവ്വാർ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

Exit mobile version