സൂപ്പർ സബ്ബായി കെ പി രാഹുൽ, മൊഹമ്മദൻസിന് വിജയം

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി തകർത്തു കളിച്ചിരുന്ന രാഹുൽ കെപിയുടെ മികവിൽ മൊഹമ്മനദ്ൻസിന് വിജയം. കൊൽക്കത്ത ഫുട്ബോൾ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഫുട്ബോൾ കോർപ്പറേഷൻ ഇന്ത്യയെ ആണ് മൊഹമ്മദൻ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ മാത്രമായിരുന്നു രാഹുൽ ഇറങ്ങിയത്.

രാഹുൽ ഇറങ്ങി 8 മിനുട്ടിനുള്ളിൽ തന്നെ ഗോൾ പിറന്നു. രാഹുൽ കെ പിയുടെ കുതിപ്പിന് ഒടുവിൽ പ്രൊസൻജിത് ചക്രബർത്തി ആണ് മികച്ച ഇടംകാലൻ ഫിനിഷിലൂടെ മൊഹമ്മദൻസിനായി ഗോൾ നേടിയത്. ഗോളിന് ശേഷവും അവസാന മിനുട്ടുകളിൽ രാഹുൽ മികച്ചു നിന്നു. കൊൽക്കത്ത ഫുട്ബോൾ ലീഗിന് മുമ്പ് നടന്ന സൗഹൃദ മത്സരത്തിലും രാഹുൽ ഗോൾ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version