ഈദ് മുബാറക്ക് ആശംസിച്ച മുൻ ബ്ലാസ്റ്റേഴ്സ് താരം നാസോണെതിരെ വംശീയാധിക്ഷേപം

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം നാസോണെതിരെ വംശീയാധിക്ഷേപം. ഹെയ്തിയുടെ രാജ്യാന്തര താരവും ഇപ്പോൾ കൊവന്ററി സിറ്റിയുടെ താരവുമായ ഡക്കൻസ് നേസണെയാണ് കൊവന്ററി സിറ്റി ആരാധകൻ വംശീയമായി അധിക്ഷേപിച്ചത്. ഈദ് ദിനമായ ഇന്ന് ട്വിറ്ററിൽ ഈദ് മുബാറക് ആശംസിച്ചതിനായിരുന്നു ഒരു കൊവന്ററി ആരാധകന്റെ വംശീയാഷിക്ഷേപം.

https://twitter.com/leolfc1/status/903608205808472066

ഒരാരാധകൻ ഇങ്ങനെ പ്രതികരിച്ചെങ്കിലും കൊവന്ററി സിറ്റിയുടെ മറ്റാരാധകരും ഫുട്ബോൾ ലോകത്തുള്ളവരും നാസോണു പിന്തുണയുമായി എത്തി. കൊവന്ററി ആരാധകർ മാത്രമല്ല കേരളത്തിൽ നിന്നുള്ളവരും പഴയ ബ്ലാസ്റ്റേഴ്സ് താരത്തിനു വേണ്ടി രംഗത്തെത്തി.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം കഴിഞ്ഞ വർഷം ഇംഗ്ലീഷ് ക്ലബായ വോൾവ്സിൽ എത്തിയിരുന്നു നാസോൺ. വോൾവ്സിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണ് ഇത്തവണ നാസോൺ കൊവന്ററി സിറ്റിയിൽ എത്തിയത്. കൊവന്ററിയിൽ മികച്ച രീതിയിലാണ് നാസോൺ സീസൺ തുടങ്ങിയത്. ഒരു അസിസ്റ്റും ഒരു ഗോളും മൂന്നു മത്സരങ്ങളിൽ നിന്നായി നാസോൺ സ്വന്തമാക്കിയിട്ടുണ്ട്.

വംശീയാധിക്ഷേപത്തിനുള്ള സ്ഥലമല്ല എന്നും ഇത്തരം മനസ്സുള്ളവർക്ക് ഈ ലോകത്ത് സ്ഥാനമില്ല എന്നും നേസോൺ ഇതിനെ കുറിച്ച് ട്വിറ്ററിൽ പ്രതികരിച്ചു. നാസോന്റെ മുൻ ക്ലബായ വോൾവ്സ് ആരാധകരും നാസോണു പിന്തുണയുമായി ഇന്ന് എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമനീന്ദറിന്റെ മികവില്‍ കൊല്‍ക്കത്തയ്ക്ക് ജയം
Next articleഇംഗ്ലണ്ട് ബൗളിംഗ് കോച്ചാവാന്‍ താനില്ലെന്ന് ഗില്ലെസ്പി