primus mobile
primus mobile

QPR മാനേജരുടെ സ്ഥാനം തെറിച്ചു

ക്യു പി ആർ മാനേജർ ഇയാൻ ഹോളോവൊയെ പുറത്താക്കി. ഈ വർഷം ലീഗിൽ ക്യു പി ആർ കാഴ്ചവെച്ച മോശം പ്രകടനമാണ് ഇയാൻ ഹോളോവെയുടെ ജോലി തെറിപ്പിച്ചത്. ഇത്തവണ ചാമ്പ്യൻഷിപ്പിൽ 16ആം സ്ഥാനത്തായാണ് ക്യു പി ആർ ഫിനിഷ് ചെയ്തത്. മുമ്പ് 2001 മുതൽ 2006വരെയുൻ ഹോളോവെ ക്യു പി ആർ പരിശീലകനായിട്ടുണ്ടായിരുന്നു. അന്നും അവസാനം ക്യു പി ആർ ഹോളോവേയെ പുറത്താക്കുകയായിരുന്നു.

ഇത്തവണ 2016ലായിരുന്നു ഹോളോവെ ചുമതലയേറ്റെടുത്തത്. ഈ സീസണിൽ 46 ലീഗ് മത്സരങ്ങളിൽ വെറും 15 എണ്ണം മാത്രമാണ് ക്യു പി ആറിന് വിജയിക്കാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial