Site icon Fanport

ഖത്തറിനെ തോൽപ്പിച്ച് ഇന്ത്യൻ അണ്ടർ 15 കുട്ടികൾ

ഇന്ത്യൻ അണ്ടർ 15 ടീമിന്റെ വിദേശ ടൂറിൽ ആദ്യ ജയം. കരുത്തരായ ഖത്തറിനെ ആണ് ഇന്ത്യൻ കുട്ടികൾ തോൽപ്പിച്ചത്. സ്ലൊവേനിയയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്കായി സിദ്ധാർഥ് ആണ് വിജയ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇറ്റലിക്കെതിരെ സിദ്ധാർഥ് ഇരട്ട ഗോളുകൾ നേടിയിരുന്നു.

ഇതുവരെ വിദേശ ടൂറിൽ നാലു മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യ പക്ഷെ കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ 2-2 എന്ന സമനിലയിൽ പിടിച്ചിരുന്നു. ആ ഫലത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ ഖത്തറിനെതിരെ മികച്ച പ്രകടനത്തോടെ തന്നെയാണ് വിജയം നേടിയത്.

Exit mobile version