ഖത്തർ ഇന്ത്യ പോര്; ഇന്ത്യ ആരാധകർക്കുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു!!

നാളെ നടക്കുന്ന ഇന്ത്യയും ഖത്തറും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള ടികറ്റുകൾ വിറ്റു തീർന്നു. ഇന്ത്യൻ ആരാധകർക്ക് അനുവദിച്ച ടിക്കറ്റുകൾ ആണ് ചൂടപ്പം പോലെ വിറ്റു തീർന്നത്. ആകെ ടിക്കറ്റിന്റെ 8 ശതമാനം ആണ് ഇന്ത്യൻ ആരാധകർക്കായി ഖത്തർ മാറ്റിവെച്ചിരുന്നത്. അതാണ് മത്സരത്തിന് 48 മണിക്കൂർ മുമ്പ് തന്നെ വിറ്റു തീർന്നത്. ഇതോടെ നാളെ ഗ്യാലറിയിൽ ഇന്ത്യക്ക് മികച്ച പിന്തുണ കിട്ടും എന്നത് ഉറപ്പായി.

നാളെ ദോഹയിൽ വെച്ചാണ് ഇന്ത്യ ഖത്തർ പോരാട്ടം നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. നേരത്തെ ഇന്ത്യയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഒമാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ ഏറ്റവും കടുപ്പനുള്ള പോരാട്ടനായതിനാൽ നാളെ ഒരു സമനില പോലും ഇന്ത്യക്ക് വലിയ നേട്ടമാകും.

Exit mobile version