Picsart 23 06 07 17 37 39 182

ഖത്തർ ഗ്രൂപ്പിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള അവസാന ബിഡ്!! വെള്ളിയാഴ്ചക്ക് അകം മറുപടി ഇല്ലെങ്കിൽ പിന്മാറും

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള അവസാന ബിഡ് ഖത്തർ ഗ്രൂപ്പ് സമർപ്പിച്ചു. ഈ ബിഡ് ഖത്തർ ഗ്രൂപ്പിൽ നിന്നുള്ള അവസാന ബിഡ് ആയിരിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ ഓഫർ അംഗീകരിച്ചിട്ടില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഖത്തർ ഗ്രൂപ്പ് പിന്മാറും. ഈ വരുന്ന വെള്ളിയാഴ്ചക്ക് അകം ഗ്ലേസേഴ്സ് ഒരു മറുപടി നൽകിയില്ല എങ്കിൽ ചർച്ചകൾ ഖത്തർ ഗ്രൂപ്പ് അവസാനിപ്പിക്കും.

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തുകയാണ് അഞ്ചാം ബിഡ് വഴി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി സമർപ്പിച്ചത്. റാറ്റ്ക്ലിഫിന്റെ ബിഡ് ഗ്ലേസേഴ്സ് അംഗീകരിക്കും എന്ന വാർത്തകൾ പരക്കുന്നതിന് ഇടയിലാണ് ഗ്ലേസേഴ്സ് ആവശ്യപ്പെട്ട തുകയുടെ അടുത്ത് വരുന്ന ബിഡ് ഖത്തർ ഗ്രൂപ്പ് വീണ്ടും സമർപ്പിച്ചത്. കഴിഞ്ഞ ബിഡിനെക്കാൾ വലിയ തുക അധികം ആണ് പുതിയ ബിഡ് എന്ന് ഫബ്രിസിയൊ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഗ്ലേസേഴ്സ് റാറ്റ്ക്ലിഫിന്റെ ബിഡ് സ്വീകരിക്കാൻ ആണ് ഇപ്പോഴും സാധ്യത.

Exit mobile version