Site icon Fanport

മോശം പിച്ച് ഖത്തറിനെ വലച്ചു, എങ്കിലും ബംഗ്ലാദേശിനെതിരെ വിജയം

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ നടന്ന പോരാട്ടത്തിൽ ഖത്തറിന് വിജയം. ഇന്ന് ബംഗ്ലാദേശിൽ ചെന്ന് ബംഗ്ലാദേശിനെ നേരിട്ട ഖത്തർ തുടക്കത്തിൽ വലഞ്ഞു എങ്കിലും അവസാനം 2-0ന് വിജയിക്കുകയായിരുന്നു. പിച്ചിന്റെ മോശം അവസ്ഥയാണ് ഖത്തറിനെ പ്രശ്നത്തിലാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോട് സമനില വഴങ്ങിയതിനാൽ ഇന്ന് എന്തായാലും ഖത്തറിന് വിജയിക്കണമായിരുന്നു.

ബൗദിയാഫ് ആണ് ഖത്തറിനായി രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ 29ആം മിനുട്ടിലും പിന്നീട് 91ആം മിനുട്ടിലുമായിരുന്നു ഖത്തറിന്റെ ഗോളുകൾ. മൂന്ന് മത്സരങ്ങളിൽ ഏഴു പോയന്റുമായി ഖത്തർ ഇതോടെ ഗ്രൂപ്പിൽ ഒന്നാമത് എത്തി. ബംഗ്ലാദേസ് അവസാന സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ഇന്ത്യയെ ആണ് ബംഗ്ലാദേശ് നേരിടേണ്ടത്.

Exit mobile version