പി എസ് വിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി

- Advertisement -

ഹോളണ്ട് ലീഗിൽ കിരീടത്തോട് അടുക്കുന്ന പി എസ് വി ഐന്തോവന് അപ്രതീക്ഷിത പരാജയം. ലീഗിൽ റിലഗേഷനിൽ നിന്ന് രക്ഷപ്പെടാൻ കഷ്ടപ്പെടുന്ന വില്ലേം എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഐന്തൊവനെ തോൽപ്പിച്ചത്. പി എസ് വി ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരാജയങ്ങളിൽ ഒന്നാണിത്.

1964ന് ശേഷമുള്ള ഏറ്റവും വലിയ ഐന്തോവൻ തോൽവി ആണിത്. അവസാന പതിനൊന്നു മത്സരങ്ങളിൽ പരാജമറിയാതെ കുതിക്കുകയായിരുന്ന പി എസ് വിയെ തകർത്ത വില്ലേം ആകട്ടെ അവസാന അഞ്ചു മത്സരങ്ങളിലും പരാജയപ്പെട്ട ടീമാണ്. പരാജയപ്പെട്ടു എങ്കൊലും ഇപ്പോഴും അയാക്സിനേക്കാൾ 10 പോയന്റിന് മുന്നിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഐന്തൊവൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement