അയാക്സിനെ മറികടന്ന് നെതർലെന്റ്സിൽ പി.എസ്.വി ചാമ്പ്യന്മാർ

- Advertisement -

ഫെയർന്നുദിന്റെ കിരീടത്തിന് ഹോളണ്ടിൽ ഇനി പുതിയ അവകാശികൾ. കഴിഞ്ഞ നാലു വർഷത്തിനിടെ കഴിഞ്ഞ കൊല്ലം മാത്രം നഷ്ടപ്പെട്ട ലീഗ് കിരീടം പി.എസ്.വി തിരിച്ച് പിടിച്ചിരിക്കുന്നു. അതും മുഖ്യശത്രുക്കളായ അയാക്സിനെ തോൽപ്പിച്ച് കൊണ്ട്. ചരിത്രത്തിൽ തന്നെ ആദ്യമായി 9 പേരായി ചുരുങ്ങിയ അയാക്സിനെ എതിരില്ലാത്ത 3 ഗോളിനാണ് പി.എസ്.വി മറികടന്നത്. ഇതോടെ 3 മത്സരങ്ങൾ മാത്രമവശേഷിക്കുന്ന ലീഗിൽ അയാക്സിനേക്കാൾ 10 പോയിന്റ് ലീഡുള്ള പി.എസ്.വി ലീഗ് കിരീടമുറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement