റയൽ മാഡ്രിഡിനെ നേരിടുന്നതിന് മുമ്പ് പ്രമുഖ താരങ്ങൾക്ക് വിശ്രമം കൊടുത്ത് പി എസ് ജി

- Advertisement -

റയൽ മാഡ്രിഡിനെ നേരിടാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നെയ്മാറിനെ നഷ്ടമായെങ്കിലും നിരാശയിലാകാതെ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിനായി ഒരുങ്ങുകയാണ് പി എസ് ജി. റയൽ മാഡ്രിഡ് മത്സരത്തിന് മുന്നോടിയായി ഇന്ന് നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ നിന്ന് പ്രമുഖ താരങ്ങളെ ഒക്കി ഒഴിവാക്കിയിരിക്കുകയാണ് പി എസ് ജി.

എമ്പാപ്പെ, കവാനി, വെററ്റി, മാർക്വിനോസ്, പാസ്റ്റോരെ എന്നീ താരങ്ങൾക്കാണ് ട്രോയെസിനെതിരെ നടക്കുന്ന മത്സരത്തിൽ നിന്ന് വിശ്രമം നൽകിയിരിക്കുന്നത്. റയൽ മാഡ്രിഡിനെതിരായ ആദ്യ പാദ മത്സരത്തിൽ 3-1ന്റെ പരാജയം റയൽ മാഡ്രിഡ് നേരിട്ടിരുന്നു. അതിൽ നിന്ന് തിരിച്ചുവരലാണ് പി എസ് ജിയുടെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement