പി എസ് ജി വിട്ടാലെ നെയ്മർ മികച്ച താരമാകു എന്ന് റിവാൾഡോ

- Advertisement -

നെയ്മറിനോട് പി എസ് ജി വിട്ട് സ്പെയിനിലേക്ക് പോകാൻ ഉപദേശിച്ച് ബ്രസീൽ ഇതിഹാസം റിവാൾഡോ. നെയ്മർ ഈ ലോകത്തെ ഏറ്റവും മികച്ച താരമാകാൻ പ്രാപ്തിയുള്ള താരമാണെന്നും എന്നാൽ മികച്ച താരമാകാനുള്ള ഫുട്ബോൾ പി എസ് ജിയിലോ ഫ്രഞ്ച് ലീഗിലോ കളിച്ചാൽ ലഭിക്കില്ല എന്നും റിവാൾഡോ പറയുന്നു.

നെയ്മറിനെ പോലൊരു താരത്തിന് ഏറ്റവും മികച്ചത് സ്പെയിൻ ആണെന്നും ബാഴ്സലോണയിലേക്ക് ഇനി മടങ്ങൽ ദുഷ്കരമാണ് എന്നതു കൊണ്ട് റയൽ മാഡ്രിഡിലേക്ക് നെയ്മർ പോകണമെന്നും റിവാൾഡോ പറഞ്ഞു. തന്റെ അറിവ് വെച്ച് റയൽ മാഡ്രിഡിൽ തന്നെ നെയ്മർ എത്തുമെന്നാണ് തോന്നുന്നത് എന്നും റിവാൾഡോ പറഞ്ഞു.

പരിക്കേറ്റ നെയ്മർ അവസാന രണ്ടു മാസങ്ങളായി കളത്തിന് പുറത്താണ്. താരം ലോകകപ്പിന് ശേഷം പി എസ് ജി വിട്ടേക്കുമെന്ന് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കെ ആണ് റിവാൾഡോയുടെ ഈ പ്രസ്താവന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement