Site icon Fanport

94ആം മിനുട്ടിലെ മെസ്സിയുടെ ഫ്രീകിക്ക്, ഏഴു ഗോൾ ത്രില്ലർ ജയിച്ച് പി എസ് ജി

ലയണൽ മെസ്സി ഇഞ്ച്വറി ടൈമിൽ ഹീറോ ആയ മത്സരത്തിൽ പി എസ് ജിക്ക് വിജയം. ഇന്ന് പാരീസിൽ വെച്ച് ലില്ലെയെ നേരിട്ട പി എസ് ജി 87 മിനുട്ട് വരെ 3-2ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം സ്വന്തമാക്കി. മൂന്ന് തുടർ പരാജയങ്ങൾക്ക് ശേഷമാണ് പി എസ് ജി ഒരു വിജയം നേടുന്നത്.

Picsart 23 02 19 19 33 49 524

ഇന്ന് മത്സരത്തിന്റെ ആദ്യ 17 മിനുട്ടിൽ തന്നെ പി എസ് ജി രണ്ടു ഗോളിന് മുന്നിൽ എത്തിയിരുന്നു. നെയ്മറും എംബപ്പെയും നേടിയ ഗോളുകൾ പി എസ് ജിക്ക് വിജറ്റം നൽകുമെന്നാണ് കരുതിയത്‌. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞു. 24ആം മിനുട്ടിൽ ഡിയകെറ്റെയിലൂടെ ലില്ലെ ഒരു ഗോൾ മടക്കി. 58ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവർ സമനിലയും നേടി. 69ആം മിനുട്ടിൽ ബാംബയുടെ ഗോൾ കൂടെ വന്നതോടെ പി എസ് ജി 2-3ന് പിറകിൽ.

അവിടെ നിന്നാണ് തിരിച്ചടി തുടങ്ങിയത്. 87ആം മിനുട്ടിൽ എംബപ്പെയുടെ ഗോളിലൂടെ സ്കോർ 3-3. പിന്നെ ഇഞ്ച്വറി ടൈമിൽ പി എസ് ജിയുടെ രക്ഷകനായി മെസ്സിയും എത്തിയതോടെ സ്കോർ 4-3. ഫ്രീകിക്കിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. പി എസ് ജി ജയം ഉറപ്പിച്ചു. 57 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് തുടരുകയാണ്.നെയ്മറിന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നത് ജയത്തിലും പി എസ് ജിക്ക് ആശങ്കയായി.

Exit mobile version