Site icon Fanport

അടുത്ത സീസണിലും പി എസ് ജിയിൽ ഉണ്ടാകും എന്ന് എംബപ്പെ

പി എസ് ജി വിടാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല എന്ന് എംബപ്പെ. ഇന്നലെ ഫ്രഞ്ച് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം വാങ്ങിയ ശേഷം സംസാരിക്കുകകായിരിന്നു എംബപ്പെ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ പോലെ എംബപ്പെ റയൽ മാഡ്രിഡ് അഭ്യൂഹങ്ങൾ ഇത്തവണ ഉണ്ടാകില്ല എന്ന് താരം ഉറപ്പിക്കുകയാണ്. കഴിഞ്ഞ സീസണിൽ പിഎസ്‌ജിയിൽ മൂന്ന് വർഷത്തെ പുതിയ കരാർ എംബപ്പെ ഒപ്പുവെച്ചിരുന്നു.

Picsart 23 05 29 12 47 12 651

“അടുത്ത സീസണിൽ ഞാൻ വീണ്ടും ഇവിടെ ഉണ്ടാകും.” എന്ന് എംബപ്പെ അവാർഡ് ദാന ചടങ്ങി പറഞ്ഞു. താൻ പി എസ് ജിയിൽ സന്തോഷവാൻ ആണ്. ഈ പ്രൊജക്ടിൽ താൻ ഹാപ്പി ആയതു കൊണ്ടാണ് താൻ കരാർ പുതുക്കിയത്. അതുകൊണ്ട് തന്നെ അടുത്ത സീസണിലും പി എസ് ജിയിൽ താൻ ഉണ്ടാകും. എംബപ്പെ പറഞ്ഞു. ഈ സീസണിൽ ആകെ 40 ഗോളുകൾ എംബപ്പെ പി എസ് ജിക്ക് ആയി സ്‌കോർ ചെയ്തിരുന്നു.

Exit mobile version