Picsart 23 04 30 22 49 09 750

പി എസ് ജിക്ക് സ്വന്തം ഗ്രൗണ്ടിൽ നാണക്കേട്

പി എസ് ജിക്ക് ഇന്ന് ഒരു മോശം രാത്രി ആയിരുന്നു. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ലോരിയന്റിനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി. ഇന്ന് 15ആം മിനുട്ടിൽ ലീ ഫീയിലൂടെ സന്ദർശകർ ലീഡ് എടുത്തു. ഈ ഗോളിന്റെ ഞെട്ടലിലിരിക്കുക ആയിരുന്ന പി എസ് ജിക്ക് 20 ആം മിനുട്ടിൽ ഹകീമി ചുവപ്പ് കണ്ട് കളം വിടുന്നതും കാണേണ്ടി വന്നു.

29ആം മിനുട്ടിൽ എംബപ്പെയുടെ ഗോൾ പി എസ് ജിക്ക് സമനില നൽകി. പക്ഷെ അധികനേരം സമനില നീണ്ടില്ല. 39ആം മിനുട്ടിൽ യോംഗ്വയിലൂടെ ലൊരിയന്റ് ലീഡ് തിരികെ നേടി. രണ്ടാം പകുതിയിൽ അവസാനം ബാംബ ഡിയെങിലൂടെ അവർ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. മെസ്സിയും എംബപ്പെയും ആദ്യ ഇലവനിൽ ഉണ്ടായിട്ടും തോൽക്കേണ്ടി വന്നത് പി എസ് ജിക്ക് ക്ഷീണമാകും.

തോറ്റെങ്കിലും അവർ തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. 33 മത്സരങ്ങളിൽ അവർക്ക് 75 പോയിന്റ് ഉണ്ട്. രണ്ടാമതുള്ള മാഴ്സെയെക്കാൾ 8 പോയിന്റ് ലീഡ് ഉണ്ട്.

Exit mobile version