Site icon Fanport

ഒരു ടീമായി പി എസ് ജി തിരിച്ചടികളോട് പോരാടേണ്ടതുണ്ട് എന്ന് പി എസ് ജി കോച്ച്

ഇന്നലെ പി എസ് ജി ലീഗിൽ ലിയോണിനോട് പരാജയപ്പെട്ടിരുന്നു. അവരുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്. ഈ പരാജയത്തോട് ടീം ഒരുമിച്ച് നിന്ന് പൊരുതണം എന്നും അങ്ങനെ ഒരു ടീമിനെ ആണ് തനിക്ക് ആവശ്യം എന്നും ഗാൽട്ടിയർ പറഞ്ഞു. PSG ചില മത്സരങ്ങൾ തോറ്റേക്കും അത് അനിവാര്യമാണ് എന്ന് കോച്ച് പറയുന്നു ‌ എന്നിരുന്നാലും, ഹോം ഗ്രൗണ്ടിൽ തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെടുന്നത് നല്ല കാര്യമല്ല എന്ന് കോച്ച് പറഞ്ഞു.

പി എസ് ജി 23 04 03 12 47 30 180

“2023-ൽ ഇത് ഞങ്ങൾക്ക് എട്ടാമത്തെ തോൽവിയാണ്. ഇത് വളരെ വലിയ നമ്പർ ആണ്. ഞാൻ രാജിവെക്കില്ല. ലീഗ് കിരീടം ഉറപ്പിക്കാൻ ഞാൻ അവസാനം വരെ പോരാടും” കോച്ച് പറഞ്ഞു‌. അവസാന രണ്ടാഴ്ച അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആയി യാത്ര ചെയ്തതിന്റെ ക്ഷീണം താരങ്ങൾക്ക് ഉണ്ട് എന്നും അത് പ്രകടബത്തെ ബാധിച്ചിട്ടുണ്ടാകും എന്നും കോച്ച് പറഞ്ഞു. ഇന്നലെ പരാജയപ്പെട്ടിട്ടുണ്ട് എങ്കിലും പി എസ് ജി ഇപ്പോഴും ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌.

Exit mobile version