ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിൽ പി എസ് ജി – മൊണാകോ പോരാട്ടം

ഫ്രഞ്ച് ലീഗ് കപ്പിന്റെ ഫൈനലിൽ ഇന്ന് പി എസ് ജിയും മൊണാകോയും ഏറ്റുമുട്ടും. സീസണിലെ ആദ്യ കിരീടം നേടാനുറച്ച് തന്നെയാവും ഇരുടീമുകളും ഇന്ന് ഇറങ്ങുക.  കഴിഞ്ഞ നാല് വർഷവും തുടർച്ചയായി ലീഗ് കിരീടം നേടിയ പി എസ് ജിക്കാണ് മത്സരത്തിൽ മുൻ‌തൂക്കം.

പരിക്ക് മൂലം സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് പി.എസ്.ജി സീസണിലെ ആദ്യ ഫൈനലിന് ഇറങ്ങുക. അതെ സമയം പരിക്കിന്റെ പിടിയിലായിരുന്ന എംബപ്പേയും ഡി മരിയയും ഇന്നത്തെ മത്സരത്തിന് ഉണ്ടാവും. വിലക്ക് മൂലം തിയാഗോ മോട്ട ഇന്ന് പി എസ് ജി നിരയിൽ കളിക്കില്ല.

മൊണാകോയാവട്ടെ സീസണിൽ അവർക്ക് കിരീടം നേടാനുള്ള അവസാന പ്രതീക്ഷയാണ് ലീഗ് കപ്പ്. ലീഗ് 1ൽ 8 മത്സരം മാത്രം ശേഷിക്കെ ഒന്നാം സ്ഥാനത്തുള്ള പി എസ് ജിയെക്കാൾ 17 പോയിന്റിന് പിറകിലാണ് മൊണാകോ.

ഇന്ത്യൻ സമയം പുലർച്ചെ 1.30നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial