മുൻ AIFF പ്രസിഡന്റ് പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു

മുൻ AIFF പ്രസിഡന്റ് പ്രിയരഞ്ജൻ ദാസ്‌ മുൻഷി അന്തരിച്ചു. 72 വയസ്സായിരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളായി കോമയിലായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫുട്ബോളിന്റെ മാറ്റങ്ങൾക്ക് വലിയ സംഭാവന ചെയ്ത വ്യക്തിത്വമാണ്. നാഷൺ ഫുട്ബോൾ ലീഗും ഐ ലീഗും ഒക്കെ ഇന്ത്യൻ ഫുട്ബോളിൽ കൊണ്ടു വരുന്നതിൽ പ്രധാനപങ്ക് പ്രിയരഞ്ജൻ ദാസ് മുൻഷിക്ക് ഉണ്ടായിരുന്നു.

ഫിഫാ സ്റ്റാൻഡിംഗ് കമ്മിറ്റി, എ എഫ് സി ടെക്നിക്കൽ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. 1998 ഫ്രാൻസ് ലോകകപ്പിൽ സ്പെഷ്യൽ ഡ്യൂട്ടിയും പ്രിയരഞ്ജൻ ദാസ്‌ മുൻഷിയെ തേടി എത്തിയിരുന്നു. ലോകകപ്പുമായി അത്തരത്തിൽ ബന്ധപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. 2002ൽ ഏഷ്യയിൽ വെച്ച് നടന്ന ലോകകപ്പിലും അദ്ദേഹം സ്പെഷ്യൽ ഡ്യൂട്ടി ചെയ്തു.

2008ൽ വന്ന സ്ട്രോക്കാണ് അദ്ദേഹത്തെ കോമയിൽ എത്തിച്ചത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടി ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരു ജേഴ്സിയിൽ ഛേത്രിക്ക് 50 ഗോളുകൾ
Next articleകേരളത്തിന്റെ ഭാഗ്യ വേദിയായി തലസ്ഥാന നഗരി, നാലില്‍ നാലും ജയിച്ചു