യുവാക്കള്‍ക്കറിയാത്ത പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി

- Advertisement -

ആരാണ് ദാസ് മുന്‍ഷി, എന്താണ് ദാസ് മുന്‍ഷിയും ഫുട്‌ബോളും തമ്മിലുള്ള ബന്ധം,അയാള്‍ വെറുമൊരു എഐഎഫ്എഫ് പ്രസിഡന്റ് മാത്രമല്ലേ, തുടങ്ങിയചോദ്യങ്ങളുണ്ടാകും നമുക്ക്, എന്നാല്‍ ഇതിന് ഒറ്റമറുപടിയേയുള്ളു.

“ഇന്ത്യന് ഫുട്‌ബോളിന് ദാസ് മുന്‍ഷി നല്‍കിയ സംഭാവനകള്‍ അവസ്മരണീയമാണ്. അദ്ദേഹം പാകിയ അടിത്തറയിലാണ് ഇന്ന് ഇന്ത്യന്‍ ഫുട്ബാളിന്റെ വളര്‍ച”

– എഐഎഫ്എഫ് വൈസ് പസിഡന്റ് സുഭ്രത ദത്തിന്റെ വാക്കുകളാണിത്. ഇതിലുമപ്പുറം അദ്ദേഹത്തെപറ്റി വിവരിക്കാന്‍ മറ്റു വാക്കുകളില്ല.


രണ്ടു ദശകത്തോളം എഐഎഫ്എഫ് പ്രസിഡന്റ്, ഫിഫ ലോകകപ്പ് കമ്മീഷണറായ ഒരെയോരു ഇന്ത്യക്കാരന്‍ എന്നീ ബഹുമതികള്‍ മുന്‍ഷിയ്ക്കാണ്. 1989ല്‍ എഐഎഫ്എഫ്‌ന്റെ പ്രസിഡന്റായി മുന്‍ഷി സ്ഥാനമേറ്റു. 1996ല്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കമിട്ട് ഇന്ത്യയുടെ മുഖഛായത്തനെ മാറ്റിയ വ്യക്തി. നാഷണല്‍ ഫുട്‌ബോള്‍ ലീഗാണ് 2007ല്‍ ഐ ലീഗ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടത്. ആ അടിത്തറയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയര്‍ന്നുവന്നത്. 2008ല്‍ അസുഖം കാരണം ആശുപത്രിയിലായിരിക്കുമ്പോളാണ് അദ്ദേഹത്തില്‍ നിന്നും പ്രഫുല്‍ പട്ടേല്‍ ആ സ്ഥാനം ഏറ്റെടുത്തത്.

ലോകമെങ്ങും പ്രഫഷണലിസം ഫുട്‌ബോളിലും കയറിവന്നപ്പേള്‍ ഇന്ത്യ മാത്രം ഒറ്റപ്പെട്ടു. എന്നാല്‍ കീഴടങ്ങാന്‍ ദാസ് മുന്‍ഷി തയ്യാറല്ലായിരുന്നു. മുന്‍ഷിയുടെ മേല്‍നോട്ടത്തില്‍ പ്രഫഷണലിസം ഇന്ത്യയിലും കയറിവന്നു. നാഷാണല്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ സ്വകാര്യചാനലുകളെ കൊണ്ടുവന്നതും മുന്‍ഷി തന്നെ.

മുന്‍ഷിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ എങ്ങനെ വളരണമെന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. നട്ടുച്ചക്കുപോലും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലനം കാണാന്‍ മുന്‍ഷി വരുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം ഇന്ത്യന്‍ ഫുട്‌ബോളിന് തീരാനഷ്ടമാണെന്നും ഐ.എം വിജയന്‍ പറയുകയുണ്ടായി.

ഫുട്‌ബോള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സംഘാടകനാണ് മുന്‍ഷി. ഫുട്‌ബോളിനോട് അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥത അസൂയാവഹമായിരുന്നു. ഇനിയൊരു മുന്‍ഷിയുണ്ടാവുമോ എന്നറിയില്ല. എന്നാല്‍ ഫുട്‌ബോളിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യ എന്നും ഓര്‍ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement