Picsart 23 08 15 10 54 21 517

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം, പ്രിതം കോട്ടാലിന്റെ പരിക്ക് സാരമുള്ളതല്ല

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രിതം കോട്ടാലിനേറ്റ പരിക്ക് സാരമുള്ളതല്ല. ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് എതിരെ കളിക്കുമ്പോൾ പ്രിതം കോട്ടാലിന് പരിക്കേൽക്കുകയും താരത്തിന് കളം വിട്ടു പോകേണ്ടിയും വന്നിരുന്നു. എന്നാൽ പരിക്ക് ആദ്യം ഭയന്നത് പോലെ സാരമുള്ളതല്ല എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. പ്രിതം കോട്ടാലിന്റെ കാര്യത്തിൽ ഭയക്കാൻ ഒന്നുമില്ല എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ പ്രിതം കോട്ടാൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. വെള്ളിയാഴ്ച വൈരികളായ ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നോക്കൗട്ട് റൗണ്ട് പ്രതീക്ഷ കാക്കാൻ ആ മത്സരം കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരളയോട് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

Exit mobile version