പ്രീസീസൺ; ഈസ്റ്റ് ബംഗാളിനെതിരെ പൂനെ സിറ്റിക്ക് വിജയം

- Advertisement -

സീസണു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഐ എസ് എൽ ക്ലബായ പൂനെ സിറ്റിക്ക് എഫ് സിക്ക് ഈസ്റ്റ് ബംഗാളിനെതിരെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ പൂനെ പരാജയപ്പെടുത്തിയത്. കാണികൾക്ക് പ്രവേശനമില്ലാതെയാണ് മത്സരം നടന്നത്.

എമിലിയാനോ അൽഫാരോയും ലുക്കയുമാണ് വിജയികൾക്കായി ഗോൾ സ്കോർ ചെയ്തത്. ഈസ്റ്റ് ബംഗാളിനായി ആമ്നയാണ് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയോടും ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement