Site icon Fanport

പ്രീസീസൺ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ മിനേർവ പഞ്ചാബ് തോൽപ്പിച്ചു

പ്രീസീസൺ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ഒരു പരാജയം കൂടെ. ഇന്ന് രാവിലെ ബെല്ലാരിയിൽ വെച്ച് നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ മിനേർവ പഞ്ചാബാണ് ബെംഗളൂരുവിനെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മിനേർവയുടെ വിജയം. ഇന്ത്യൻ ടീമിനൊപ്പം ആയതിനാൽ പ്രധാന താരങ്ങൾ ഇല്ലാതെയാണ് ബെംഗളൂരു എഫ് സി ഇന്ന് ഇറങ്ങിയത്.

18കാരനായ മഖാൻ വിങ്ലെ ചോതെയാണ് മിനേർവ പഞ്ചാബിനായി ഗോൾ നേടിയത്. താരം ഈ സീസണിൽ മിനേർവ പഞ്ചാബിനു വേണ്ടി ഐലീഗിൽ കളിക്കും. നേരത്തെ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് എതിരെയും ബെംഗളൂരു എഫ് സി പരാജയപ്പെട്ടിരുന്നു.

Exit mobile version