പ്രീസീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ ഗോകുലം കേരളക്ക് പരാജയം

പുതിയ സീസണായി ഒരുങ്ങുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരത്തിൽ ഇന്ന് ഈസ്റ്റ് ബംഗാളും കേരള ക്ലബായ ഗോകുലവും ഏറ്റുമുട്ടി. ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകൾ. ബൽവന്ത് സിങും, അംഗൗസനയും ആണ് ഈസ്റ്റ് ബംഹാളിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ റഹീമിലൂടെ ഒരു ഗോൾ മടക്കാൻ ഗോകുലത്തിന് ആയി എങ്കിലും പരാജയം ഒഴിവായില്ല. നേരത്തെ ഹൈദരബാദിനോടും പ്രീസീസൺ മത്സരത്തിൽ സമാനമായ സ്കോറിന് ഗോകുലം പരാജയപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗാളിന് പ്രീസീസണിൽ ഇത് തുടർച്ചയായ മൂന്നാം വിജയമാണ്.

Exit mobile version