
ചെൽസി ഡിഫൻഡർ കുർട്ട് സൂമ വായ്പ അടിസ്ഥാനത്തിൽ സ്റ്റോക്ക് സിറ്റിയിൽ ചേർന്നു. ഒരു വർഷത്തേക്കാണ് ഫ്രാൻസ് ദേശീയ താരം കൂടിയായ സൂമ സ്റ്റോക്ക് സിറ്റിയിൽ ചേരുന്നത്.
ലോണിൽ പോകുകയാണെങ്കിലും താരത്തിന് പുതിയ 6 വർഷത്തെ കരാർ നൽകാൻ ചെൽസി തയ്യാറായിട്ടുണ്ട്. ഭാവിയിൽ അന്റോണിയോ കൊണ്ടേയുടെ പദ്ധതികളിൽ താരം ഉണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. അന്റോണിയോ റുഡീകർ ചെൽസിയിൽ എത്തിയതോടെയാണ് യുവ താരമായ സൂമയെ കൂടുതൽ പ്രീമിയർ ലീഗ് പരിചയ സമ്പന്നതക്കായി ചെൽസി ലോണിൽ മുൻ ചെൽസി താരം കൂടിയായ മാർക് ഹ്യുഗ്സ് പരിശീലിപ്പിക്കുന്ന സ്റ്റോക്ക് സിറ്റിയിലേക്ക് അയക്കുന്നത്.
2014 ഇൽ ചെൽസിയിൽ എത്തിയ സൂമ 2014-2015 സീസണിൽ മൗറീഞ്ഞോയുടെ കീഴിൽ മികച്ച ഡിഫൻഡറായി വളർന്നു. എന്നാൽ 2016 തുടക്കത്തിൽ കാലിന് ഏറ്റ പരിക്ക് താരത്തെ ഒരു വർഷത്തോളം കളത്തിന് പുറത്ത് നിർത്തി. തിരിച്ചു വന്ന ശേഷം ചെൽസി നിരയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചതുമില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial