സ്ലാട്ടന്റെ യുണൈറ്റഡ്‌ കരിയറിന് ഈ ആഴ്ച അവസാനമാകും, ഇനി MLS

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച് ഈ ആഴ്ചയോടെ ഓൾഡ് ട്രാഫോഡിനോട് വിട പറയും. ഈ ആഴ്ച്ച പ്രീമിയർ ലീഗ് കരിയർ അവസാനിപ്പിക്കുന്ന താരം അമേരിക്കൻ ലീഗിലേക്ക് ചുവട് മാറും എന്നത് ഉറപ്പായി. യൂണൈറ്റഡുമായുള്ള കരാറിൽ 4 മാസം ബാക്കി നിൽക്കെയാണ് താരം ക്ലബ്ബ് വിടുന്നത്. 2016 ഇൽ മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ശേഷമാണ് ഇബ്രാഹിമോവിച് യുണൈറ്റഡിൽ എത്തിയത്.

ഈ സീസണിൽ മിക്ക കളികളും പരിക്ക് കാരണം പുരത്തിരുന്ന താരം ബോക്സിങ് ഡേയിൽ 2-2 ന് അവസാനിച്ച ബേർൻലിക്ക് എതിരായ കളിയിലാണ് അവസാനം യുണൈറ്റഡിന്റെ ചുവപ്പ് കുപ്പായം അണിഞ്ഞത്. യൂണൈറ്റഡ് വിടുന്നതോടെ താരം MLS ക്ലബ്ബായ ലോസ് അഞ്ചലസ് ഗാലക്സിയുമായി കരാർ ഒപ്പിടും എന്നാണ് റിപ്പോർട്ടുകൾ. യുണൈറ്റഡ്‌ കുപ്പായത്തിൽ 53 കളികൾ കളിച്ച താരം ക്ലബ്ബിനായി 29 ഗോളുകൾ നേടിയിട്ടുണ്ട്. യൂണൈറ്റഡിനൊപ്പം യൂറോപ്പ ലീഗ്, ലീഗ് കപ്പ്, കമ്യുണിറ്റി ഷീൽഡ് എന്നീ കിരീടങ്ങളും താരം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡെൽഹി ഡൈനാമോസ് താരം കാലു ഉചയെ എടികെ സ്വന്തമാക്കി
Next articleമുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍