Site icon Fanport

സിർക്സി മാഞ്ചസ്റ്റർ യുണൈറ്റഡിൽ 11ആം നമ്പർ ജേഴ്സി അണിയും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഡച്ച് താരം ജോഷുവ സിർക്സി ക്ലബിൽ 11ആം നമ്പർ ജേഴ്സി അണിയും. താരത്തിന്റെ ജേഴ്സി നമ്പർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇപ്പോൾ കമ്മ്യൂണിറ്റി ഷീൽഡിനായി തയ്യാറെടുക്കുകയാണ് യുണൈറ്റഡ്. അടുത്ത ആഴ്ച കമ്മ്യൂണിറ്റി ഷീൽഡിൽ സിർക്സി മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Picsart 24 08 07 11 18 38 416

അവസാന സീസണിൽ റാസ്മസ് ഹൊയ്ലുണ്ട് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ 11ആം നമ്പർ. ഹൊയ്ലുണ്ട് 9ആം നമ്പറിലേക്ക് ഈ സീസണിൽ മാറിയിരുന്നു. ഇതാണ് സിർക്സിക്ക് 11ആം നമ്പർ കിട്ടാൻ കാരണം. മുമ്പ് റയാൻ ഗിഗ്സ് രണ്ട് ദശകത്തിൽ അധികം കാലം അണിഞ്ഞിട്ടുള്ള ജേഴ്സി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ നമ്പർ 11 ജേഴ്സി.

Exit mobile version