യുവതാരം സിദാൻ ഇഖ്ബാലിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാല കരാർ

സിദാൻ ഇഖ്ബാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പ് ജേഴ്സിയിൽ തുടരും. 19കാരനായ സിദാൻ അമർ ഇഖ്ബാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിക്കൊണ്ട് സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തിയിരുന്നു. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന ദക്ഷിണേഷ്യൻ വേരുള്ള ആദ്യ താരമായി സിദാൻ മാറിയിരുന്നു.Img 20220628 174050

ഇറാഖി സ്വദേശിനിയായ മാതാവിന്റെയും പാകിസ്താൻ സ്വദേശി ആയ പിതാവിന്റെയും മകനായി മാഞ്ചസ്റ്ററിലാണ് സിദാൻ ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തി 9ആം വയസ്സിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്കൗട്ട് ചെയ്ത് അക്കാദമിയിൽ എത്തിക്കുന്നത്. ഇപ്പോൾ ഇറാഖ് അണ്ടർ 23 ദേശീയ ടീമിന്റെ താരം കൂടിയാണ് സിദാൻ ഇഖ്ബാൽ