വാൾക്കറിന് പിന്നാലെ യുവ താരത്തിനും പുതിയ കരാർ നൽകി സിറ്റി

മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രേനിയൻ താരം ഓലക്‌സാണ്ടർ സിൻചെക്കോ ക്ലബ്ബ്മായി പുത്തൻ കരാർ ഒപ്പിട്ടു. പുതിയ 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. ഇതോടെ 2024 വരെ താരം സിറ്റിയിൽ തന്നെ തുടരും എന്നുറപ്പായി. ഇന്നലെ സിറ്റി താരം കെയിൽ വാൾകറൂം പുതിയ കരാർ ഒപ്പിട്ടിരുന്നു.

2016 ലാണ് 22 വയസുകാരനായ സിൻചെക്കോ സിറ്റിയിൽ എത്തുന്നത്. പെപ്പ് ഗാർഡിയോളക്ക് കീഴിൽ ആദ്യം കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ലെഫ്റ്റ് ബാക്ക് മെൻഡിക്ക് പരിക്കേറ്റതോടെ താരത്തെ പെപ്പ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇറക്കി. അവസരങ്ങൾ മുതലാക്കിയ താരം പിന്നീട് പ്രധാന മത്സരങ്ങളിൽ ഉൾപ്പെടെ സിറ്റി ടീമിൽ ഇടം നേടി. ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനുകൾക്ക് പുറമേ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലും താരത്തിന് കളിക്കാനാകും.

Exit mobile version