സാഹയുടെ ഗോളിൽ സൗത്താമ്പ്ടൺ സ്വാഹ!!

- Advertisement -

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് വിജയ തുടക്കം. സ്വന്തം ഗ്രൗണ്ടിൽ വെച്ച് സൗതാമ്പ്ടണെ നേരിട്ട റോയ് ഹോഡ്സന്റെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഇന്ന് നേടിയത്. പാലസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ സാഹ തന്നെയാണ് ഇന്ന് ടീമിന്റെ വിജയ ശില്പി ആയത്. മത്സരം തുടങ്ങി 13 മിനുട്ട് ആകുമ്പോൾ തന്നെ പാലസ് മുന്നിൽ എത്തിയിരുന്നു‌.

ഒരു വോളിയിലൂടെ ആയിരുന്നു സാഹ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. പന്ത് കൈവശം വെച്ച് കളിച്ച സൗതാമ്പ്ടൺ സമനില ഗോളിനായി ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം ഒന്നും ഉണ്ടായില്ല. മത്സരത്തിന്റെ 83ആം മിനുട്ടിൽ സാഹ വീണ്ടും സൗതാമ്പ്ടൺ വല കുലുക്കിയിരുന്നു‌. എന്നാൽ ആ ഗോൾ താമസിയാതെ വാർ ഓഫ് സൈഡ് ആണെന്നു വിധിച്ചു. കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ ഇങ്സിനെ തടയാൻ പാലസിന്റെ ഡിഫൻസിനായതും 3 പോയന്റ് സ്വന്തമാക്കാൻ റോയ് ഹോഡ്സന്റെ ടീമിനെ സഹായിച്ചു.

Advertisement