Site icon Fanport

രണ്ട് യുവതാരങ്ങളെ സീനിയർ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ രണ്ട് ടീനേജ് താരങ്ങളെ സീനിയർ സ്ക്വാഡിലേക്ക് ഉയർത്തി. അറ്റാക്കിംഗ് താരങ്ങളായ ഷോലെ ഷോരെടൈറും, ഹാന്നിബൽ മെജിബ്രിയും ആണ് സീനിയർ സ്ക്വാഡിനൊപ്പം ചേർന്നത്. റിസേർവ്സ് ടീമിനായി രണ്ടു താരങ്ങളും നടത്തുന്ന പ്രകടനമാണ് ഇരുവരെയും സീനിയർ ടീമിലേക്ക് ഉയർത്താൻ കാരണം. 17കാരനായ ഷോലെ ഇടതു വിങ്ങിലാണ് കളിക്കുന്നത്. താരം കഴിഞ്ഞ ആഴ്ച ബ്ലാക്ക്ബേർണിനെതിരെ ഹാട്രിക്ക് നേടിയിരുന്നു.

18കാരനായ ഹാന്നിബൽ യുണൈറ്റഡ് റിസേർവ്സ് ടീമിലെ ഏറ്റവും മികച്ച ടാലന്റാണ്. യൂറോപ്പ ലീഗ് അടക്കം വരുന്നതിനാൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ ആകും എന്നാണ് ഒലെ ഗണ്ണാർ സോൾഷ്യാർ കരുതുന്നത്‌‌. അമദ്, ഷോലെ, ഹാന്നിബൽ എന്നിവർ വരുന്ന മാസങ്ങളിൽ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തും എന്നാണ് കരുതപ്പെടുന്നത്‌‌. ഈ താരങ്ങൾക്ക് വലിയ ഭാവി ഉണ്ട് എന്നും സീനിയർ സ്ക്വാഡിനൊപ്പം പരിശീലനം നടത്തുകയാണ് അരങ്ങേറ്റം നടത്തുന്നതിന് മുന്നെയുള്ള അടുത്ത ചുവട് എന്നും പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

Exit mobile version